കേരളം

നമ്പൂതിരി സംബന്ധത്തിന് പോകുംപോലെ ഒളിച്ചു നടന്നു ; പൊലീസിനെ കെട്ടിപ്പിടിച്ച് യുഡിഎഫ് നേതാക്കള്‍ കോവിഡ് പരത്തിയെന്ന് എ വിജയരാഘവന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : സര്‍ക്കാരിനെതിരായ സമരമുഖങ്ങളില്‍ പൊലീസിനെ കെട്ടിപ്പിടിച്ച് യുഡിഎഫ് നേതാക്കള്‍ കോവിഡ് പരത്തിയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. ഇതിന് പ്രത്യേകം പരിശീലനം സിദ്ധിച്ചവര്‍ തന്നെയുണ്ടായിരുന്നു എന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. 

ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. നമ്പൂതിരി സംബന്ധത്തിന് പോകുംപോലെ പ്രതിപക്ഷ നേതാക്കന്മാര്‍ രാത്രികളില്‍ ഒളിച്ചും പതുങ്ങിയും ആശുപത്രി തിരക്കി നടക്കുകയാണെന്നും വിജയരാഘവന്‍ പരിഹസിച്ചു. 

കേരളത്തില്‍ കോവിഡ് വ്യാപനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് യുഡിഎഫാണ്. യുഡിഎഫ് സമരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാനുള്ള പരസ്യമായ ആഹ്വാനങ്ങളായിരുന്നു. കോവിഡിനെ പ്രതിരോധിക്കാനുള്ള ആരോഗ്യസംവിധാനത്തെ അട്ടിമറിക്കാനാണ് ശ്രമിച്ചതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ എംപിമാര്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കാനും, പാര്‍ലമെന്റില്‍ ചെന്ന് പിണറായി വിജയനെതിരെ സമരം ചെയ്യാനും മാത്രമേ കഴിയുന്നുള്ളൂ എന്നും ഇടതുമുന്നണി കണ്‍വീനര്‍ പറഞ്ഞു. പിണറായി വിജയനെതിരെ സമരം ചെയ്യാന്‍ ഡല്‍ഹിക്ക് പോകേണ്ടതുണ്ടോ. എന്നാല്‍ അപ്പോഴെങ്കിലും സാമൂഹിക അകലം പാലിച്ചുകൂടേയെന്നും വിജയരാഘവന്‍ ചോദിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ