കേരളം

ചോദ്യം ചെയ്തത് 10 മണിക്കൂര്‍; ആര്യാടന്‍ ഷൗക്കത്തിന്റെ മൊഴി ഇഡി രേഖപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പത്തുമണിക്കൂറിലേറെ നേരമാണ് ഷൗക്കത്തിനെ ഇഡി ചോദ്യം ചെയ്തത്. കോഴിക്കോട്ടെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. 

നിലമ്പൂരിലെ എജുക്കേഷന്‍ കണ്‍സള്‍ട്ടന്റ് സിബി വയലിലുമായി ബന്ധപ്പട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്തത്. ഷൗക്കത്ത് നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായിരിക്കെ സിബി പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തതിനെക്കുറിച്ചാണ് അന്വേഷണം. സിബിയുടെ സാമ്പത്തിക ഇടപാടുകളും മെഡിക്കല്‍ സീറ്റിന്റെ പേരില്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുകളുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.

സന്നദ്ധസംഘടനയുടെ തട്ടിപ്പിനെക്കുറിച്ച് അറിയാനാണ് വിളിപ്പിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ