കേരളം

സ്വര്‍ണക്കടത്തുകേസില്‍ നിര്‍ണായക വഴിത്തിരിവ് ; കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് സന്ദീപ് നായര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സ്വര്‍ണക്കടത്തുകേസില്‍ കോടതിയില്‍ കുറ്റസമ്മതം നടത്താമെന്ന് കേസിലെ മുഖ്യപ്രതി സന്ദീപ് നായര്‍. രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് സന്ദീപ് നായര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് നായര്‍ കൊച്ചി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. 

കേസില്‍ നാലാം പ്രതിയാണ് സന്ദീപ്. വീഡിയോ കോണ്‍ഫറന്‍സ് വഴി സന്ദീപിന്റെ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു. സന്ദീപ് നായരുടെ നടപടിയെ എന്‍ഐഎ കോടതിയില്‍ എതിര്‍ത്തില്ല. അതേസമയം കുറ്റസമ്മത മൊഴി നല്‍കുന്ന സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് കോടതി വ്യക്തമാക്കിയതായാണ് സൂചന.

ദുബായില്‍ നിന്നെത്തിയ നയതന്ത്ര ബാഗേജു വഴി എത്തിയിരുന്ന സ്വര്‍ണം സന്ദീപ് നായരുടെ വീട്ടിലെത്തിയാണ് പൊട്ടിച്ചിരുന്നതും, കെ ടി റമീസിന് കൈമാറിയിരുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട്, ഏതൊക്കെ ഉന്നതര്‍ സ്വര്‍ണക്കടത്തിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങള്‍ സന്ദീപ് നായര്‍ രഹസ്യമൊഴിയില്‍ വെളിപ്പെടുത്തുമെന്നാണ് എന്‍ഐഎ കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി