കേരളം

ഝാന്‍സിയിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ അതിക്രമത്തിന് ഇരയായ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. അഞ്ചല്‍ അര്‍ചാരിയാ, പുര്‍ഗേഷ് അമരിയാ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.  സംഭവത്തില്‍ ബാക്കിയുള്ള പ്രതികളെ കണ്ടെത്താന്‍ നടപടി തുടരുകയാണെന്ന് യുപി പൊലീസ് അറിയിച്ചു.

ട്രെയിനില്‍വെച്ചാണ്ടായ സംഭവം ദേശിയ തലത്തിൽ ചർച്ചയായികുന്നു. എബിവിപി പ്രവർത്തകരാണ് കന്യാസ്ത്രീകളെ ആക്രമിച്ചത് എന്നാണ് ആരോപണം. കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

എന്നാൽ കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടെന്ന പരാതി അടിസ്ഥാന രഹിതമാണെന്നായിരുന്നു കേന്ദ്ര റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത്. മാര്‍ച്ച് 19-ന് ഡല്‍ഹിയില്‍നിന്ന് ഒഡീഷയിലേക്ക് പോയ ട്രെയിനില്‍ ഝാന്‍സിയില്‍വെച്ച് മലയാളി അടക്കമുള്ള കന്യാസ്ത്രീകളെ ആക്രമിച്ചു പരാതി. പെണ്‍കുട്ടികളെ മതംമാറ്റാന്‍ കൊണ്ടുപോകുന്നു എന്ന് ആരോപിച്ചാണ് ഒരു സംഘം കന്യാസ്ത്രീകള്‍ക്ക് നേരേ കൈയേറ്റത്തിന് മുതിര്‍ന്നത്. കന്യാസ്ത്രീകളെ ആക്രമിച്ചത് എബിവിപിക്കാരാണെന്ന് ഝാന്‍സി റെയില്‍വെ പൊലീസ് സൂപ്രണ്ടാണ് വെളിപ്പെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി