കേരളം

ബഹളംവെച്ച് ബസ് നിർത്തിച്ചു, ഇറങ്ങിയതിന് പിന്നാലെ കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ച് യാത്രക്കാരൻ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; സ്റ്റോപ്പിൽ ബസ് നിർത്താത്തതിന്റെ ദേഷ്യത്തിൽ യാത്രക്കാരൻ കെഎസ്ആർടിസി ബസിന്റെ ചില്ല് എറിഞ്ഞു തകർത്തു. മലപ്പുറം വെളിയങ്കോടാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടുനിന്ന് ഗുരുവായൂരിലേക്ക് സർവീസ് നടത്തുന്ന ടൗൺ ടു കെഎസ്ആർടിസി ബസിന്റെ പിന്നിലെ ചില്ലാണ് ഇറങ്ങിയതിനുശേഷം യാത്രക്കാരൻ കല്ലുകൊണ്ട് തകർത്തത്.

പൊന്നാനി-ചാവക്കാട് ദേശീയ പാതയിലെ പുതിയിരുത്തിയിൽ ഇറങ്ങാൻ യാത്രക്കാരൻ ആവശ്യപ്പെട്ടെങ്കിലും ടൗൺ ടു ബസിന് ഇവിടെ സ്റ്റോപ്പ് ഇല്ലായിരുന്നു. ബഹളം വെച്ചതോടെ പാലപ്പെട്ടി സ്വാമിപ്പടിയിൽ ഇറക്കി. ഇറങ്ങിയ ഉടനെ യാത്രക്കാരൻ റോ‍ഡരികിൽ കിടന്ന് കല്ല് എടുത്ത് ചില്ലിന് എറിയുകയായിരുന്നെന്ന് ബസ് ജീവനക്കാർ പറഞ്ഞു. കല്ലെറിഞ്ഞ ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. പെരുമ്പടപ്പ് പൊലീസിൽ പരാതി നൽകി. ഗുരുവായൂർ ഡിപ്പോയിലാണ് ബസാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍