കേരളം

സിപിഎമ്മും കോണ്‍ഗ്രസും വൈകാതെ 'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി'യായി മാറും; പരിഹാസവുമായി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫും എല്‍ഡിഎഫും ഇരട്ട സഹോദരന്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുര്‍ഭരണത്തിലും അഴിമതിയിലും സ്വജനപക്ഷപാതത്തിലും വര്‍ഗീയതയിലും ജാതിയതയിലുമെല്ലാം ഇവര്‍ ഇരട്ട സഹോദരന്മാരാണെന്നും മോദി പറഞ്ഞു.ബംഗാള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ബന്ധം കൂടുകയാണ്. ഇത് കാണുമ്പോള്‍ അവര്‍ പരസ്പരം ലയിച്ച് ഒറ്റപാര്‍ട്ടിയായി അതിന് സിസിപി കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് പേരിടണമെന്ന് മോദി പറഞ്ഞു.

യുഡിഎഫിന് ഇടുതപക്ഷത്തെ പരാജയപ്പെടുത്താനുള്ള താത്പര്യമോ കഴിവോ ഇല്ലെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിരിക്കുന്നു. എന്‍ഡിഎയ്ക്ക് അനുകൂലമായ ജനപിന്തുണയാണ് കേരളത്തിലുണ്ടാകുന്നതെന്ന് മോദി പറഞ്ഞു, എന്‍ഡിഎയുടെ ജനപിന്തുണയ്ക്ക് നേതൃത്വം നല്‍കുന്നത് യുവാക്കളും സ്ത്രീകളുമാണ്. തിരുവനന്തപുരത്ത് ഒരു മന്ത്രിയുണ്ട്. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുകയാണ് ഈ മന്ത്രിയുടെ ചുമതല. എന്നാല്‍ വിശ്വാസികളെ ലാത്തികൊണ്ട് മര്‍ദ്ദിച്ചതിന്റെ ബുദ്ധികേന്ദ്രം അയാളായിരുന്നെന്നും മോദി പറഞ്ഞു.

പ്രൊഫഷണലുകളെ വേട്ടയാടിയ ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. നമ്പിനാരായണന്നെ് ശാസ്ത്രജ്ഞന്റെ ശാസ്ത്രജീവിതം തന്നെ യുഡിഎഫ് ഇല്ലാതാക്കി. കേരളത്തില്‍ ഭരണത്തിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടിരുക്കുന്നു. പുരോഗമനവഴി അവതരിപ്പിക്കന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കു്ന്ന സഹായം വിനിയോഗിക്കുന്നതില്‍ പരാജയപ്പെട്ടതായി മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത