കേരളം

15കാരന്റെ മരണം മര്‍ദനമേറ്റ്, വീഡിയോ ദൃശ്യം പുറത്തായതോടെ വീട് വളഞ്ഞ് നാട്ടുകാര്‍ 

സമകാലിക മലയാളം ഡെസ്ക്


നാദാപുരം: പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുൽ അസീസ് (15) മരണത്തിലെ ദുരൂഹത തുടരുന്നു.  അസീസിനെ ചിലർ  മർദിക്കുന്നതും ‌അസീസിന്റെ മരണത്തിലേക്ക് നയിക്കുന്നതുമായ രംഗങ്ങൾ അടങ്ങിയ വിഡിയോ ദൃശ്യം പുറത്തായതോടെ നാട്ടുകാർ രാത്രി ഇവരുടെ വീട് വളഞ്ഞു. 

ഇതോടെ പൊലീസ് സ്ഥലത്തെത്തി. ഒരു വർഷം മുൻപാണ് അബ്ദുൽ അസീസ് മരിച്ചത്. അടിയേറ്റതിനെ തുടർന്നാണ് മരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ കർമസമിതി രൂപീകരിച്ചെങ്കിലും കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് അസീസിന്റേത് ആത്മഹത്യയാണെന്ന് പറ‍ഞ്ഞു കേസ് അവസാനിപ്പിച്ചു. അസീസിനെ അടിച്ച ജ്യേഷ്ഠൻ ഇപ്പോൾ വിദേശത്താണ്. വീട്ടുകാരിൽ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  

വിദ്യാർഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.  നാദാപുരത്തെ ടാക്സി ഡ്രൈവർ അഷ്റഫിന്റെ മകനാണ് അബ്ദുൽ അസീസ്. പതിനഞ്ചുകാരനെ അടിച്ചു കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ചിത്രീകരിച്ചവരെയും കൊലപ്പെടുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി