കേരളം

'എന്ത് എവിടെ എപ്പോള്‍ പറയണമെന്ന വിവേകമില്ല'; ആനി രാജയെ അധിക്ഷേപിച്ച് സിപിഎം പ്രാദേശിക നേതാക്കള്‍ ഫെയ്‌സ്ബുക്കില്‍

സമകാലിക മലയാളം ഡെസ്ക്


തലശ്ശേരി: സിപിഐ ദേശീയ നേതാവ് ആനി രാജയെ സിപിഎം പ്രാദേശിക നേതാക്കൾ ഫെയ്സ്ബുക്കിലൂടെ ആക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധം. കതിരൂരിലെ ബ്രാഞ്ച് സെക്രട്ടറിയാണ് ആനി രാജയ്ക്ക് എതിരെ ഫെയ്സ്ബുക്കിൽ ആദ്യം പ്രതികരിച്ചത്. ശബരിമല സ്ത്രീപ്രവേശ നിലപാടിനെ അനുകൂലിച്ച് ആനി രാജ നടത്തിയ പ്രസം​ഗത്തിലൂന്നിയാണ് അധിക്ഷേപം നടത്തിയത്. 

ആനി രാജയുടെ ഫോൺ നമ്പർ കിട്ടുമോയെന്നാണ് ഫേസ്ബുക്കിൽ ബ്രാഞ്ച് സെക്രട്ടറിയുടെ ചോദ്യമെത്തിയത്. അതിന്‌ താഴെയായി പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ സിപിഎം പ്രതിനിധിയും സ്ഥിരംസമിതി അധ്യക്ഷനുമായ രമേശ് കണ്ടോത്തും പ്രതികരിച്ചു. ജനറൽ സെക്രട്ടറി ഡി രാജയുടെ ഭാര്യയായതുകൊണ്ടുമാത്രം നേതാവായതാണ് ആനിയെന്നാണ് രമേശ് കമന്റ് ചെയ്തത്.  എപ്പോൾ, എവിടെ, എന്തു പറയണമെന്ന വിവേകമൊക്കെ അത്രയേ പ്രതീക്ഷിക്കാവൂ എന്ന് പറഞ്ഞും രമേശിന്റെ അധിക്ഷേപ കമന്റ് എത്തി. 

എന്നാൽ മുന്നണിബന്ധം നോക്കാതെ നേതാവിനെ ആക്ഷേപിച്ചുനടത്തിയ പ്രതികരണത്തിൽ സിപിഐ നേതൃത്വത്തിന് പ്രതിഷേധമുണ്ട്. വിദ്യാർഥിസംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് വന്ന പാരമ്പര്യമാണ് ആനിയുടേതെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. മൂന്നുവർഷം മുമ്പ് സിപിഐ വിട്ടയാളാണ് രമേശ്.  കതിരൂരിൽ ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ആനി രാജ പ്രസംഗിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ