കേരളം

'കേരളത്തില്‍ യുഡിഎഫ് ഉറപ്പ്, പിണറായിക്ക് ജയില്‍ ഉറപ്പ്'; തളിപ്പറമ്പില്‍ റീ പോളിങ് നടത്തണമെന്ന് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തളിപ്പറമ്പിലും ധര്‍മ്മടത്തും വ്യാപക കള്ളവോട്ട് നടന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എംപി. തളിപ്പറമ്പില്‍ റീ പോളിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കി. ആവശ്യം അനുവദിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് ഉറപ്പാണ്. പിണറായി വിജയന് ജയില്‍ ഉറപ്പാണ്. ഈ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്ന രണ്ട് ഉറപ്പ് ഇതാവുമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. 
 
തളിപ്പറമ്പില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തിലാണ്. പ്രിസൈഡിങ് ഓഫീസറുടെ പച്ചക്കൊടിയോടെയാണ് കള്ളവോട്ട് നടന്നത്.മലപ്പട്ടം പഞ്ചായത്തിലെ എല്ലാ ബൂത്തും സി പി എം പിടിച്ചെടുത്തതായും സുധാകരന്‍ ആരോപിച്ചു. പലയിടങ്ങളിലും യു ഡി എഫ് ബൂത്ത് ഏജന്റുമാരെ ബൂത്തിലിരിക്കാന്‍ സമ്മതിച്ചില്ല. തല്ലിയോടിക്കുന്ന സ്ഥിതിയുണ്ടായി. ചെക്ക് പോസ്റ്റ് ഉണ്ടാക്കി സിപിഎം അല്ലാത്തവരെ വിരട്ടിയോടിച്ചു.

എം വി ഗോവിന്ദന്‍ കള്ളവോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രസ്താവനയും നടത്തി. ഇതിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സാമുദായിക ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിക്കുന്നു എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞത് മുന്‍കൂര്‍ ജാമ്യമെടുക്കല്‍ ആണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത