കേരളം

പോളിങ് ഏജന്റുമാര്‍ രണ്ടുദിവസത്തിനുള്ളില്‍ കോവിഡ് ടെസ്റ്റ് നടത്തണം; പൊലീസ് പരിശോധന കര്‍ശനമാക്കും: സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. എല്ലാവരും മാസ്‌ക് ധരിക്കുന്നെന്ന ഉറപ്പാക്കണം. 

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റൈന്‍ തുടരും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരൂമാനം. 

തെരഞ്ഞെടുപ്പ് സമയത്ത് കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കിയ ഉദ്യോഗസ്ഥരെ തിരികെ വിളിക്കും. പോളിങ് ഏജന്റുമാരായിരുന്ന ആളുകള്‍ രണ്ടുദിവസത്തിനുള്ളില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും വാക്‌സിനേഷന്‍ തോത് ഉയര്‍ത്താനും തീരുമാനമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'കെജരിവാള്‍ സമൂഹത്തിനു ഭീഷണിയല്ല'; ഇക്കഴിഞ്ഞ ഒന്നര വര്‍ഷവും അദ്ദേഹം പുറത്തായിരുന്നില്ലേ?: സുപ്രീം കോടതി

'സ്വീറ്റി, ബേബി' എന്ന് സ്ത്രീകളെ വിളിക്കുന്നത് എല്ലായ്‌പ്പോഴും ലൈംഗിക ഉദ്ദേശത്തോടെയാവില്ല: കല്‍ക്കട്ട ഹൈക്കോടതി

ലക്ഷ്യമോ മാര്‍ഗ്ഗമോ അതോ രണ്ടും കൂടിയതോ, ഏതാണ് പ്രധാനം?

600 കടന്ന് വിരാട് കോഹ്‌ലി

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു