കേരളം

ചായപ്പൊടിയുമായി വന്ന ചരക്കുലോറി 40 അടി താഴ്ചയിലേക്കു മറിഞ്ഞു ; ഡ്രൈവറെ കാണാനില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് :  തമിഴ്‌നാട്ടില്‍ നിന്നു ചായപ്പൊടിയുമായി കൊച്ചിയിലേക്ക് പുറപ്പെട്ട ചരക്കു ലോറി 40 അടി താഴ്ചയിലേക്കു മറിഞ്ഞു. നാടുകാണി ചുരത്തില്‍ വെച്ചാണ് ലോറി അപകടത്തില്‍പ്പെട്ടത്. ഇന്നലെ രാത്രി 11.30 നാണ് സംഭവം.

ലോറിയുടെ ഡ്രൈവറെ കണ്ടെത്താനായിട്ടില്ല. ഡ്രൈവര്‍ ലോറിയുടെ അടിയില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ഇയാള്‍ സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ടതാണോ എന്ന സംശയവുമുണ്ട്. 

കേരള അതിര്‍ത്തിയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് ദേവാല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ദേവാല ചായ ഫാക്ടറിയില്‍ നിന്നുള്ള ലോഡാണ് അപകടത്തില്‍ പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍