കേരളം

ലോകായുക്തയുടെ വിധി ഹൈക്കോടതിയും ഗവര്‍ണറും തളളിയ കേസില്‍: കെ ടി ജലീല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ കുറ്റക്കാരനെന്ന ലോകായുക്ത വിധിയില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. ഹൈക്കോടതിയും ഗവര്‍ണറും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൂര്‍ണ്ണമായ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബന്ധുനിയമനത്തില്‍ കുറ്റക്കാരനെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ ജലീലിന് അര്‍ഹതയില്ലെന്നുമാണ് ലോകായുക്തയുടെ വിധി. ജലീലിനെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചിട്ടുമുണ്ട്.

ന്യൂനപക്ഷ കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ നിയമനവവുമായി ബന്ധപ്പെട്ടായിരുന്നു വിധി. ചട്ടങ്ങള്‍ ലംഘിച്ച് ബന്ധു കെ ടി അദീബിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചു എന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ വിധി ഉണ്ടായിരിക്കുന്നത്. ബന്ധുവിനെ നിയമിച്ചതിലൂടെ മന്ത്രി സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇത് ശരിവെച്ചു കൊണ്ടാണ് ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാലംഘനവും നടത്തിയ ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ല എന്ന് ഡിവിഷന്‍ ബെഞ്ച് കണ്ടെത്തി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് മന്ത്രിക്കെതിരെ തുടര്‍നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോട് ലോകായുക്ത നിര്‍ദേശിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി