കേരളം

രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക്; ഏഴുമണിക്ക് ശേഷം ബീച്ച് അടച്ചിടും; കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. രണ്ടാഴ്ചത്തേക്ക് രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. 

കോഴിക്കോട് ബീച്ചില്‍ വൈകുന്നേരം ഏഴുമണിക്ക് ശേഷം സന്ദര്‍ശകരെ അനുവദിക്കില്ല. കൂടുതല്‍ സന്ദര്‍ശകരെത്തുന്നെങ്കില്‍ ബീച്ച് അടച്ചിടും. അറുപത് വയസ്സിനു മുകളിലുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. 

കഴിഞ്ഞ ദിവസം ജില്ലയില്‍ 715പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലയാണ് കോഴിക്കോട്. 400ന് മുകളിലാണ് പ്രതിദിന കോവിഡ് വര്‍ധനവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി