കേരളം

സിനിമാ സെറ്റിലെ സംഘപരിവാര്‍ ആക്രമണം; അഞ്ചുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സിനിമാ സെറ്റില്‍ സംഘപരിവാര്‍ ആക്രമണം നടത്തിയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യന്‍, ബാബു, ശ്രീജിത്ത്. സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ചു കടക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍, അക്രമം നടത്തല്‍  തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

നീയാം നദിയെന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നയിടത്തേക്കാണ് സംഘപരിവാര്‍ അതിക്രമിച്ചു കടന്ന് അക്രമം അഴിച്ചുവിട്ടത്. ഹിന്ദു-മുസ്ലിം പ്രണയകഥ പറയുന്ന ചിത്രം ക്ഷേത്ര പരിസരത്ത് ഷൂട്ടിങ് നടത്തുന്നതിനിടിയൊണ് സംഘം അക്രമം നടത്തിയത്. പാലക്കാട് കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്. ഹിന്ദു- മുസ്ലീം പ്രണയം ചിത്രീകരിക്കാന്‍ അനുവദിക്കില്ല എന്നാരോപിച്ചാണ് ഷൂട്ടിങ് തടഞ്ഞതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 

സിനിമ ഷൂട്ട് ചെയ്യാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി വാങ്ങിയിരുന്നു. ചിത്രീകരണ സമയത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തുകയും ഷൂട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന്് ഭീഷണിപ്പെടുത്തുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. തീവ്രവാദികള്‍ എന്നാരോപിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമം അഴിച്ചുവിട്ടതെന്നും ഇവര്‍ ആരോപിച്ചു.

അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും ലീഗിന്റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനേയാണ് തടഞ്ഞയെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം പൊലീസ് പൊലീസ് സ്ഥലത്തെത്തി ഷൂട്ടിംഗ് മറ്റൊരിടത്തേക്കു മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി