കേരളം

സംസ്ഥാനത്തും വാക്‌സിന്‍ ക്ഷാമം; തിരുവനന്തപുരത്ത് ബാക്കിയുള്ളത് 25,000പേര്‍ക്കുള്ളത് മാത്രം, മെഗാ ക്യാമ്പുകള്‍ മുടങ്ങുമെന്ന് ആശങ്ക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000പേര്‍ക്കുള്ള വാക്‌സിന്‍ മാത്രം. മെഗാ ക്യാമ്പുകള്‍ മുടങ്ങുമോയെന്ന് ആരോഗ്യവകുപ്പിന് ആശങ്ക. നാളെമുതല്‍ വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിക്കാനിരിക്കെയാണ് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവരുന്നത്. നിലവില്‍ 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കി വരുന്നത്. 

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ക്ഷാമമുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നിരുന്നു. എന്നാല്‍ രാജ്യത്ത് വാക്‌സിന് ക്ഷാമമില്ലെന്നും, ഉത്പാദനത്തിന് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രതികരണം. 

നാളെമുതല്‍ നാലുദിവസം രാജ്യത്ത് വാക്‌സിന്‍  ഉത്സവ് ആയി ആചരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തും വാക്‌സിന്‍ ക്ഷാമമുണ്ടെന്ന വിവരം പുറത്തുവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു