കേരളം

സ്റ്റേഷനിലെത്തിയ ട്രെയിനിന് മുന്‍പില്‍ മൃതദേഹം, ഞെട്ടി യാത്രക്കാര്‍; ആത്മഹത്യ ചെയ്ത ആളുടെയെന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പാലരുവി എക്സ്പ്രസിന്റെ എന്‍ജിന് മുന്‍പില്‍ മൃതദേഹം കുരുങ്ങിക്കിടന്നു. പാലക്കാട്ടുനിന്ന് തിരുനെല്‍വേലിയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.  ട്രെയിന്‍ തിരുവല്ല റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന യാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ലോക്കോ പൈലറ്റിനെയും സ്റ്റേഷന്‍ അധികൃതരെയും ഇവര്‍ വിവരമറിയിച്ചു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്ഥലത്തെത്തിയ തിരുവല്ല പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം എടുത്തുമാറ്റി ഒരു മണിക്കൂറോളം വൈകിയാണ് തിരുവല്ലയില്‍നിന്ന് ട്രെയിന്‍ യാത്ര തുടര്‍ന്നത്. ആത്മഹത്യ ചെയ്ത നാലുകോടി സ്വദേശി ഓമനക്കുട്ടന്റെ മൃതദേഹമാണ് ട്രെയിനില്‍ കുരുങ്ങിയതെന്ന് പൊലീസ്‌ പറഞ്ഞു. തൃക്കൊടിത്താനം പൊലീസ്‌ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ