കേരളം

'കള്ളന് കഞ്ഞിവച്ച മുഖ്യമന്ത്രി'; പിണറായിക്കെതിരെ വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെടി ജലീല്‍ - പിണറായി അവിശുദ്ധ  അച്ചുതണ്ടിന്റെ  ഒരു കഥ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ 'പാല്‍പ്പായസ കൂട്ടുകെട്ടി'ന്റെ  കയ്പ്പു നിറഞ്ഞ കഥകള്‍ ഒന്നൊന്നായി വരാനിരിക്കുന്നുവെന്ന് ബിജെപി നേതാവും മന്ത്രിയുമായ വി മുരളീധരന്‍. കെ.ടി ജലീലിന്റെ  ബന്ധുനിയമനത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന എന്റെ  ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ജലീലിന്റെ  ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ പിണറായി വിജയന്‍ ഒപ്പു വച്ചെന്ന് വ്യക്തമായതായും ജലീലും പിണറായിയും ചേര്‍ന്നുള്ള കൂട്ടുകൃഷിയായിരുന്നു ഈ ബന്ധു നിയമനമെന്നും വി മുരളീധരന്‍ ഫെയസ്്ബുക്കില്‍ കുറിച്ചു

കുറിപ്പിന്റെ പൂര്‍ണരൂപം

കള്ളന് കഞ്ഞിവച്ച മുഖ്യമന്ത്രി !
കെ.ടി ജലീലിന്റെ  ബന്ധുനിയമനത്തില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന എന്റെ  ആരോപണം ശരിയെന്ന് തെളിഞ്ഞിരിക്കുന്നു....
ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ ജലീലിന്റെ  ബന്ധുവിനെ നിയമിക്കാന്‍ യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ പിണറായി വിജയന്‍ ഒപ്പു വച്ചെന്ന് വ്യക്തമായി...
ലോകായുക്ത പുറത്താക്കണമെന്ന് പറഞ്ഞ ജലീലിനെ പിണറായി വിജയന്‍ സംരക്ഷിക്കുന്നതിന്റെ  മുഖ്യ കാരണം ഇതാണ്...
ജലീലും പിണറായിയും ചേര്‍ന്നുള്ള കൂട്ടുകൃഷിയായിരുന്നു ഈ ബന്ധു നിയമനം.. സ്വജനപക്ഷപാതത്തിന് ഒത്താശ ചെയ്ത പിണറായി വിജയനും സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുന്നു....
ജലീല്‍  പിണറായി അവിശുദ്ധ  അച്ചുതണ്ടിന്റെ  ഒരു കഥ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്....
ഈ 'പാല്‍പ്പായസ കൂട്ടുകെട്ടി'ന്റെ  കയ്പ്പു നിറഞ്ഞ കഥകള്‍ ഒന്നൊന്നായി വരാനിരിക്കുന്നു...
കഷായത്തില്‍ ചേര്‍ക്കാനുള്ള ഒരു കഴഞ്ച് ചുക്കാണോ ബിരിയാണി ചെമ്പിനുള്ള സ്വര്‍ണമാണാ കടത്തിയതെന്നെല്ലാം  തെളിയുന്ന കാലം വിദൂരമല്ല...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി