കേരളം

കോസ്റ്റ്ലി കണിവെള്ളരി; വിഷു പ്രമാണിച്ച് വിലയിൽ കുതിപ്പ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിഷുവിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കണിവെള്ളരിയുടെ വിലയിൽ വർദ്ധന. കഴിഞ്ഞ ദിവസങ്ങളിൽ കിലോയ്ക്ക് 18 രൂപയായിരുന്ന കണിവെള്ളരിയുടെ വില ഇന്നലെ 24 രൂപയായി ഉയർന്നു. ഇന്നും നാളെയുമായി ചെറിയ വർദ്ധനവു കൂടി ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. 

ഒരു കണിവെള്ളരിയുടെ തൂക്കം 500 മുതൽ 750 ഗ്രാം വരെയാണ്. പൊള്ളാച്ചി, മധുര, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും കണിവെള്ളരി എത്തുന്നത്. വിഷു പ്രമാണിച്ച് കഴിഞ്ഞ ദിവസങ്ങളിലാണ് ഇവ കൂടുതലായി വിപണിയിൽ സ്ഥാനംപിടിച്ചത്. നാടൻ കണിവെള്ളരിയും വിപണിയിൽ സജീവമായിട്ടുണ്ട്. വിഷുക്കണി ഒരുക്കുന്നതിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായതിനാൽ വിലയേറിയാലും കണിവെള്ളരിക്ക് ആവശ്യക്കാർ ഏറെയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു