കേരളം

കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട ; ഒരാള്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് വന്‍ മയക്കുമരുന്ന് വേട്ട. മൂന്നു കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. മയക്കുമരുന്ന് കൊണ്ടുവന്ന ആള്‍ അറസ്റ്റിലായി.കോഴിക്കോട് ഫ്രാന്‍സിസ് റോഡ് സ്വദേശി അന്‍വറാണ് അറസ്റ്റിലായത്. 

മൂന്ന് പൊതികളിലാക്കി ബാഗിലായിരുന്നു ഹാഷിഷ് ഓയില്‍ കൊണ്ടുവന്നത്. രാമനാട്ടുകരയില്‍ ബസില്‍ വന്നിറങ്ങുമ്പോഴാണ് ഫറൂഖ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്‍റെ നീക്കം. 

ആന്ധ്രപ്രദേശിലെ വിജയ വാഡയില്‍ നിന്നാണ് അന്‍വര്‍ ഹാഷിഷ് ഓയിലുമായി എത്തിയത്. ബസില്‍ തന്നെയായിരുന്നു യാത്ര. പെട്ടെന്ന് പിടികൂടാതിരിക്കാനാണ് ബസില്‍ മയക്കുമരുന്ന് കടത്തിയതെന്ന് ഇയാൾ മൊഴി നൽകി.

മുമ്പും  ഇയാള്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ട്. ഇത്രയും വലിയ അളവില്‍ കോഴിക്കോട്ട് ഹാഷിഷ് ഓയില്‍ പിടികൂടുന്നത് ആദ്യമായാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍