കേരളം

നക്‌സലൈറ്റ് നേതാവ് സിഎച്ച് അച്യുതന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

വടകര: സിപിഐ എം എല്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗവും കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസ് പ്രതിയുമായ ചൂട്ടപ്രത്ത് അച്യുതന്‍ അന്തരിച്ചു. 72 വയസായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍. അടിയന്തരാവസ്ഥ കാലത്ത് കക്കയം, മാലൂര്‍കുന്ന് ക്യാമ്പുകളില്‍ പൊലീസ് പീഡനത്തിനിരയായി. 

കായണ്ണ പൊലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസില്‍ രണ്ടുവര്‍ഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരുന്നു. സാംസ്‌കാരികവേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: പുഷ്പ. മക്കള്‍: നിഷ (എന്‍ജിനിയറിങ് കോളേജ്, കിടങ്ങൂര്‍), നിഷാദ്. പരേതരായ ബാലന്‍, സി രാഘവന്‍ മാസ്റ്റര്‍, സി എച്ച് അശോകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ