കേരളം

പിണറായി വിജയന്‍ 'കോവിഡിയറ്റ്'; രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും കേന്ദ്രമന്ത്രി വി മുരളീധരന്‍. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു 'കോവിഡിയറ്റ്' ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. തുടര്‍ച്ചയായി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിളിക്കാന്‍ മറ്റൊരു വാക്കില്ലെന്നും മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു. 

നേരത്തെ, ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. കാരണവര്‍ക്ക് എവിടെയും ആകാമോ എന്നായിരുന്നു മുഖ്യമന്ത്രിയോട് അദ്ദേഹത്തിന്റെ ചോദ്യം. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ പോലും മര്യാദ കാണിച്ചില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

രോഗമുക്തിക്ക് ശേഷം 7 ദിവസം കൂടി ഐസൊലേഷന്‍ തുടരണമെന്നാണ് കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ദേശിക്കുന്നത്. എന്നാല്‍ ഇപ്പോഴും രോഗമുക്തി നേടിയിട്ടില്ലാത്ത ഭാര്യയും മുഖ്യമന്ത്രിയുടെ വാഹനത്തിലാണ് പോകുന്നത്. ഇതാണോ മുഖ്യമന്ത്രി കാണിക്കേണ്ട മര്യാദ. ഒരു വര്‍ഷമായി ജനങ്ങള്‍ക്ക് ക്ലാസ്സെടുത്ത മുഖ്യമന്ത്രിക്ക് കോവിഡിന്റെ ഔപചാരിക പ്രോട്ടോക്കോള്‍ പാലിക്കാന്‍ സാമാന്യ മര്യാദയില്ലേ എന്നും മുരളീധരന്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം