കേരളം

തുടര്‍ഭരണം ഉറപ്പ് ; കുറഞ്ഞത് 80 സീറ്റ് ; തരംഗമുണ്ടായാല്‍ 100 കടക്കുമെന്ന് സിപിഎം വിലയിരുത്തല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പില്‍ 80 സീറ്റിന് മുകളില്‍ ലഭിച്ചേക്കുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്. ഇടത് അനുകൂല തരംഗമുണ്ടായാല്‍ സീറ്റുകളുടെ എണ്ണം 100 ആകുമെന്നും നേതൃയോഗം വിലയിരുത്തി. 

ഏതു സാഹചര്യമുണ്ടായാലും ഇടതുപക്ഷത്തിന് 80 സീറ്റ് ലഭിച്ചേക്കും. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍, വികസനം, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ എന്നിവ എല്‍ഡിഎഫിന് അനുകൂല വിധിയെഴുത്തിന് സഹായകരമാകുമെന്നാണ് സിപിഎം നേതൃയോഗം വിലയിരുത്തിയത്. 

ബിജെപി വോട്ടുകള്‍ പലയിടത്തും നിര്‍ജീവമായെന്നും നേതൃയോഗം കണക്കുകൂട്ടുന്നു. തലശ്ശേരി, ഗുരുവായൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാല്‍ ബിജെപി വോട്ടുകള്‍ ആര്‍ക്കും ലഭിക്കാത്ത സാഹചര്യമുണ്ട്. ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ ദുര്‍ബലരായ മണ്ഡലങ്ങളിലും വോട്ടുകള്‍ നിര്‍ജീവമായിപ്പോയിട്ടുണ്ടാകുമെന്ന് സിപിഎം വിലയിരുത്തുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ