കേരളം

ഫോട്ടോ എടുക്കാൻ തോട്ടി കൊണ്ട് ആനയുടെ മുഖത്തടിച്ച പാപ്പാൻ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: ഫോട്ടോ എടുക്കാൻ തല ഉയർത്തുന്നതിനായി തോട്ടി കൊണ്ട് ആനയെ ഉപദ്രവിച്ച പാപ്പാനെ അറസ്റ്റ് ചെയ്തു. പാമ്പാടി സുന്ദരൻ എന്ന നാട്ടാനയെ ഉപദ്രവിച്ച ഒന്നാം പാപ്പാൻ കണ്ണനെയാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പ് തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിൽവെച്ചായിരുന്നു സംഭവം. 

കാഴ്ചക്കാർക്ക് ഫോട്ടോ എടുക്കുന്നതിന് ആനയുടെ മസ്തകത്തിലും തുമ്പികൈയിലും തുടർച്ചയായി അടിക്കുന്നതിൻ്റെ വീഡിയോ വനംവകുപ്പിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് ചാലക്കുടി സോഷ്യൽ ഫോറസ്ട്രി റേഞ്ചിൽ കേസ് എടുത്തത്.

അറസ്റ്റിലായ പാപ്പാനെ കോടതിയിൽ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'