കേരളം

വളർത്തു നായയെ ബൈക്കിൽ കെട്ടി വലിച്ച സംഭവം; ഉടമ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വളർത്തു നായയെ ബൈക്കിന് പിന്നിൽ കെട്ടി വലിച്ച സംഭവത്തിൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. എടക്കര കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. ചെരിപ്പ് കടിച്ചു വലിച്ചുവെന്ന് പറഞ്ഞാണ് ഇയാൾ മൂന്ന് കിലോമീറ്റർ ദൂരം നായയെ നടുറോട്ടിൽ ബൈക്കിൽ കെട്ടി വലിച്ചത്. 

മലപ്പുറം എടക്കരയ്ക്കു സമീപം വെസ്റ്റ് പെരുങ്കുളത്ത് ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഉടമസ്ഥനും ബന്ധുവും സഞ്ചരിച്ച സ്കൂട്ടറിനു പിന്നിൽ കയറുകെട്ടി മൂന്ന് കിലോമീറ്റർ ദൂരമാണ് നായയെ വലിച്ചിഴച്ചത്. കണ്ണില്ലാ ക്രൂരത കണ്ട് നാട്ടുകാർ ഇടപെട്ടതോടെയാണു വിവരം പുറംലോകമറിഞ്ഞത്. മിണ്ടാപ്രാണിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന കാഴ്ച കണ്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ഇവരോടെല്ലാം ഉടമസ്ഥൻ തട്ടിക്കയറുകയായിരുന്നു.

തുടർന്നു പൊതുപ്രവർത്തകൻ ഉമ്മർ വളപ്പന്റെ നേതൃത്വത്തിൽ വെസ്റ്റ് പെരുങ്കുളത്ത് വച്ച് വാഹനം തടഞ്ഞാണു നായയെ രക്ഷപ്പെടുത്തിയത്. നാട്ടുകാർ രോഷാകുലരായതോടെ സ്കൂട്ടറിൽ നിന്നു കെട്ടഴിച്ചുവിട്ട നായയെ പിന്നീട് ഉടമസ്ഥൻ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു. ദൃശ്യങ്ങൾ ഇതിനിടയിൽ സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു

തൃശൂർ സ്വദേശിനിയായ അനിമൽ വെൽഫെയർ ഓഫീസർ സാലി വർമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ‌ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തുത്. രാത്രി ഇയാളുടെ വീട്ടിലെത്തിയ എമർജൻസി റെസ്ക്യു ഫോഴ്സ് ടീം നായയുടെ പരിചരണം ഏറ്റെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം