കേരളം

ഉത്തര്‍പ്രദേശില്‍ റെക്കോര്‍ഡ് കോവിഡ് രോഗികള്‍; ഇന്ന് 29,754 പേര്‍ക്ക് വൈറസ് ബാധ

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: നിയന്ത്രണം കടുപ്പിച്ചിട്ടും ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിനരോഗികളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 24  മണിക്കൂറിനിടെ 29,754 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 162 പേര്‍ മരിച്ചതായി യുപി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 2,23,544 ആയി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. എല്ലാ ജില്ലകളിലും നൈറ്റ് കര്‍ഫ്യൂ നടപ്പാക്കുമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

ശനി, ഞായര്‍ ദിവസങ്ങളിലാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. വരുന്ന വെള്ളിയാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴുമണി വരെയാണ് വാരാന്ത്യ ലോക്ക്ഡൗണ്‍. അവശ്യ സേവനങ്ങള്‍ തടസ്സപ്പെടില്ല. ഇതിന് പുറമേയാണ് നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ