കേരളം

24 മണിക്കൂറും ഹെല്‍പ് ഡെസ്‌ക്; എല്ലാ ജില്ലകളിലും ടെലിമെഡിസിന്‍; കോവിഡ് പ്രതിരോധിക്കാന്‍ ബിജെപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഹെല്‍പ്പ് ഡെസ്‌കുകള്‍ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.  വരും ദിവസങ്ങളില്‍ പാര്‍ട്ടി പരിപാടികള്‍ മാറ്റിവച്ച് സമ്പൂര്‍ണമായി കോവിഡിനെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ പ്രവര്‍ത്തനം നടത്തുമെന്നും ആവശ്യമുള്ളിടത്തെല്ലാം 24 മണിക്കൂറും പാര്‍ട്ടി കേഡര്‍മാരെ നിര്‍ത്തുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു..

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ അധ്യക്ഷനായ സമിതിയാണ് ഹെല്‍പ് ഡെസ്‌കിന് നേതൃത്വം നല്‍കുക. 24 മണിക്കൂറും ആളുകള്‍ക്ക്് ഹെല്‍പ് ഡെസ്‌കിന്റെ സേവനം ലഭ്യമാകും. കേരളത്തിന് അകത്തുംപുറത്തമുള്ളവര്‍ക്കും സഹായമെത്തിക്കുകയാണ് ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

എല്ലാ ജില്ലകളിലും ബിജെപി ടെലിമെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തും. നാളെ മുതല്‍ ടെലി മെഡിസിന്‍ സംവിധാനം നിലവില്‍ വരും. ഡോ. ബിജു പിളള ഇതിന് നേതൃത്വം നല്‍കും. സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഇല്ലെന്ന രീതിയില്‍ ്അനാവശ്യമായി ഭീതി പരത്തുന്ന രീതി മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു