കേരളം

പോസിറ്റിവിറ്റി നിരക്ക് 30 ശതമാനം; മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന പശ്ചാത്തലത്തില്‍ മലപ്പുറത്ത് എട്ടിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമായ എട്ടിടത്താണ് ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്.

കൊണ്ടോട്ടി നഗരസഭയിലും ഏഴ് പഞ്ചായത്തുകളിലും ഇന്ന് രാത്രി 9 മണിമുതല്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരും. ചീക്കോട്, ചെറുകാവ്, പുളിക്കല്‍, പള്ളിക്കല്‍, മൊറയൂര്‍, മംഗലം, പോരൂര്‍ എന്നിവയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ച പഞ്ചായത്തുകള്‍. 

മലപ്പുറത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടായത്. ഇന്നലെ 1945 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ കൊണ്ടോട്ടിയില്‍ മാത്രം 25 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം