കേരളം

21കാരിയ്ക്കായി പൊലീസിനൊപ്പം നിന്നു തിരഞ്ഞു; പിടിവീണത് അയല്‍വാസിയുടെ ഈ വാശിയില്‍; കുറ്റം സമ്മതിച്ച് അന്‍വര്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയില്‍ 21കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അന്‍വറുമായി കൊല നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു.  പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ ക്വാറിക്ക് അടുത്ത ഭൂമിയില്‍ മണ്ണിട്ടു മൂടിയ നിലയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. 

അയല്‍വാസിയായ പ്രതി അന്‍വര്‍ കുറ്റം സമ്മതിച്ചു. കൊലപാതകം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തിരൂര്‍ ഡി.വൈ എസ് പി കെ.എ. സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതിക്കെതിരെ നിരവധി ആക്ഷേപങ്ങള്‍ നേരത്തെ തന്നെയുണ്ട്. പെണ്‍കുട്ടിയ്ക്കായി തിരച്ചില്‍ നടത്താനും അന്‍വര്‍ മുന്നിട്ടിറങ്ങിയിരുന്നു. ചിലയിടത്ത് മണ്ണുമാറ്റാനുള്ള പൊലീസിന്റെ ശ്രമം പ്രതി തടഞ്ഞതാണ് പിടിവീഴാന്‍ കാരണം.

കഞ്ഞിപ്പുര ചോറ്റൂരിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പ്രദേശത്ത് നിന്നും 40 ദിവസം മുമ്പ് കാണാതായ 21കാരിയുടേതാണെന്ന് സ്ഥിരീകരിച്ചു. കിഴക്കപറമ്പാട്ട് കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്തിനെയാണ് മാര്‍ച്ച് 10 മുതല്‍ കാണാതായത്. ചൊവ്വാഴ്ച വൈകുന്നരമാണ് കാണാതായ സുബീറ ഫര്‍ഹത്തിന്റെ വീടിന് 300 മീറ്ററോളം അകലെയായി കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സുബീറ ഫര്‍ഹതിനെ മാര്‍ച്ച് 10 മുതലാണ് കാണാതായത്. വെട്ടിച്ചിറയിലെ ഡെന്റല്‍ ക്ലിനിക്കിലെ സഹായിയായ സുബീറ ഫര്‍ഹത്ത് കാണാതായ ദിവസം രാവിലെ വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്കിറങ്ങിയ ദൃശ്യങ്ങള്‍ തൊട്ടപ്പുറത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. 

ജോലിക്കെത്താതില്‍ ക്ലിനിക്കിലെ ഡോക്ടര്‍ വീട്ടുകാരെ വിവരമറിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. കാണാതായതിന് ശേഷം സുബീറയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായത് അന്വേഷണത്തെ കാര്യമായി ബാധിച്ചു.പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിവരങ്ങളും പരിശോധിച്ചെങ്കിലും സംശയാസ്പദമായ രീതിയില്‍ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

'ഞാന്‍ സഞ്ജുവിനൊപ്പം! ഇങ്ങനെ അവഗണിക്കുന്നത് അത്ഭുതപ്പെടുത്തുന്നു'

കടുത്ത ചൂടിൽ നിന്ന് ഭക്തർക്ക് ആശ്വാസം; ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു, പഴനി മാതൃക

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം