കേരളം

യാത്ര മുടങ്ങില്ല; നാളെയും മറ്റന്നാളും 60 ശതമാനം സർവീസുമായി കെഎസ്ആർടിസി  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് സാഹചര്യം മൂലം സംസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയ ശനി, ഞായർ ദിവസങ്ങളിൽ 60 ശതമാനം കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകളുടേയും, ഓർഡിനറി സർവ്വീസുകളുടേയും 60% നിരത്തിലിറങ്ങുമെന്ന് സിഎംഡി ബിജുപ്രഭാകർ ഐഎഎസ് അറിയിച്ചു. ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് കൃത്യസമയത്ത് പരീക്ഷ സെന്ററുകളിൽ എത്തുന്നതിനും, എയർപോർട്ട്, റെയിൽവെ സ്റ്റേഷൻ, ആശുപത്രികൾ എന്നിവിടങ്ങിൽ എത്തുന്ന യാത്രാക്കാർക്കും വേണ്ടിയുള്ള സർവ്വീസുകൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡ് രണ്ടാം ഘട്ട വ്യാപനം ഉണ്ടാകുന്നതിന് മുൻപ് ഞാറാഴ്ചകളിൽ ഏകദേശം 2300 ബസുകളാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിന്റെ 60% സർവ്വീസുകളാണ് ഈ ദിവസങ്ങളി‍ൽ നിരത്തിലിറങ്ങുക. 

അതേ സമയം ഏപ്രിൽ 24ന്  കെഎസ്ആർടിസിയിലെ മുഴുവൻ വിഭാ​ഗത്തിലെ ജീവനക്കാർക്കും അവധി ആയിരിക്കുമെന്നും സിഎംഡി അറിയിച്ചു.  ഈ ദിവസം ജോലി ചെയ്യുന്ന മെക്കാനിക്കൽ, ഓപ്പറേറ്റിം​ഗ് വിഭാ​ഗങ്ങളിലെ ജീവനക്കാർക്ക് മറ്റൊരു ദിവസം കോമ്പൻസേറ്ററി അവധി അനുവദിക്കുമെന്നും സിഎംഡി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു