കേരളം

വിവാഹത്തിന് പോകുന്നവര്‍ ക്ഷണക്കത്ത് കരുതണം, ഹോട്ടലിലെത്തി ഭക്ഷണം വാങ്ങാന്‍ സത്യപ്രസ്താവന; നാളെയും മറ്റന്നാളും ലോക്ക്ഡൗണിന് സമാനം 

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: നാളെയും മറ്റന്നാളും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശനി, ഞായര്‍ ദിവസങ്ങളിള്‍ അവശ്യസര്‍വീസുകള്‍ മാത്രമേ പ്രവര്‍ത്തിക്കുകയൊള്ളു. വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി എല്ലാവരും അംഗീകരിക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

അനാവശ്യമായ യാത്രകളും പരിപാടികളും അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹോളുകള്‍ക്കുള്ളില്‍ പരമാവധി 75 പേര്‍ക്കും തുറസ്സായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്കാണ് പങ്കെടുക്കാവുന്നത്. വിവാഹചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്രയില്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം. ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കണം. 

വിവാഹം, മരണം, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാനും അനുവാദമുണ്ട്. എന്നാല്‍ ഇവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കൈയില്‍ കരുതണം. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാസമയത്ത് യാത്രക്കാര്‍ക്ക് ടിക്കറ്റ്/ ബോര്‍ഡിങ് പാസ്, തിരിച്ചറിയല്‍ കാര്‍ഡ് ഇവയെല്ലാം കാണിക്കാവുന്നതാണ്. 

ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ പൊതുജനത്തിന് ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാവുന്നതാണ്. ഇതിനായി സത്യപ്രസ്താവന കൈയില്‍ കരുതണം. വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പന നടത്തുന്നതില്‍ തടസ്സമില്ല. എന്നാല്‍ വില്‍പനക്കാര്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം. 

ടെലികോം, ഐ ടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളാണ് ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുക. 

നാളത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. അതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്രചെയ്യാന്‍ അനുവാദമുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ കൂട്ടം കൂടി നില്‍കാതെ ഉടന്‍ മടങ്ങണം. യാത്രാസൗകര്യങ്ങള്‍ വേണ്ട ഇടപെടലുകള്‍ നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു