കേരളം

എന്തുകൊണ്ട് കേരളത്തിന് കോവിഡ് വാക്‌സിന്‍ വിലകൊടുത്ത് വാങ്ങിക്കൂടാ?: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡിന്റെ രണ്ടാം വരവ് നിയന്ത്രക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫ്രീയായിട്ട് ആര്‍ക്കെങ്കിലും കോവിഡ് വാക്‌സിന്‍ കൊടുക്കുന്നുണ്ടോ?. മധ്യപ്രദേശ്, ആസം, യുപി സര്‍ക്കാരുകള്‍ വില കൊടുത്ത് കോവിഡ് വാക്‌സിന്‍ വാങ്ങിയിട്ടുണ്ട്. എന്തുകൊണ്ട് കേരളത്തിന് വില കൊടുത്ത് വാങ്ങിക്കൂടായെന്നും സുരേന്ദ്രന്‍ ചോദിച്ചു.

മുഖ്യമന്ത്രിയാണ് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് പറഞ്ഞത്. ഇത് എന്തിന്റെ അടിസ്ഥാനത്തിലായിരുന്നെന്നും സുരേന്ദ്രന്‍ ചോദിച്ചു. ചൊവ്വാഴ്ച നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ ബിജെപി  പങ്കെടുക്കും.കോവിഡ് നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ച അവിടെ ചൂണ്ടിക്കാണിക്കും. മുഖ്യമന്ത്രിയടക്കം കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും കോവിഡിന്റെ രണ്ടാം വരവ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നിര്‍ണായക ശക്തിയാകുമെന്ന് രണ്ടക്കത്തിലധികം സീറ്റ് ഇത്തവണ കേരളത്തില്‍ ലഭിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ