കേരളം

കൂടിച്ചേരലുകള്‍ അനുവദിക്കില്ല; അകത്തേക്കും പുറത്തേക്കുമുള്ള വഴി ബാരിക്കേഡ് വച്ച് നിയന്ത്രിക്കും; കോഴിക്കോട് കോര്‍പ്പറേഷനില്‍ 23 വാര്‍ഡുകള്‍ ക്രിട്ടിക് കണ്ടെയ്ന്‍മെന്റ് സോണുകള്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് നിയന്ത്രണങ്ങള്‍ കുടുതല്‍ ശക്തമാക്കി. 23 കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ ക്രിട്ടിക് കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. യാതൊരുവിധത്തിലുള്ള കൂടിച്ചേരലുകളും അനുവദിക്കില്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഏഴ് മണിവരെ മാത്രമെ തുറന്നുപ്രവര്‍ത്തിക്കുകയുള്ളു.

വാര്‍ഡുകള്‍ക്ക് അകത്തേക്കും പുറത്തേക്കുമുള്ള വഴികള്‍ ബാരിക്കേഡുകള്‍ വച്ച് നിയന്ത്രിക്കും. കഴിഞ്ഞ 24 മണിക്കൂറിനിടെ 3767പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 858 പേര്‍ക്ക് രോഗമുക്തി നേടി. വിദേശത്ത് നിന്ന് എത്തിയവരില്‍ രണ്ട് പേരും   ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 15 പേരും പോസിറ്റീവായി. 44 പേരുടെ ഉറവിടം വ്യക്തമല്ല. 3706 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് പോസിറ്റീവ് ആയത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.56 ശതമാനമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്