കേരളം

​ഗോവയിലെ ചൂതാട്ട കേന്ദ്രത്തിൽ സനു മോഹൻ പൊടിച്ചത് ലക്ഷങ്ങൾ; ആത്മഹത്യാ ശ്രമം നാടകമെന്ന് അന്വേഷണ സംഘം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മകളെ കൊലപ്പെടുത്തി നാടുവിട്ട സനു മോഹൻ ഗോവയിലെ ചൂതാട്ടത്തിൽ എറിഞ്ഞത് അര ലക്ഷത്തോളം രൂപ. കാർ വിറ്റ തുകയിൽ ഭൂരിഭാഗം ഇവിടെ ചെലവഴിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഗോവയിൽ പലയിടത്തും വച്ച്  ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴി വെറുമൊരു നാടകമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഗോവയിൽ മദ്യാപനവും ചൂതാട്ടവുമായിരുന്നു സനുവിന്റെ ആഘോഷം. കാസിനോ പ്രൈഡ് ചൂതാട്ട കേന്ദ്രത്തിലാണ് പ്രധാനമായും ചൂതാട്ടം നടത്തിയത്. 45,000 രൂപ ചെലവഴിച്ചതായി തെളിവെടുപ്പിൽ ബോധ്യപ്പെട്ടു. ബംഗളൂരുവിലെ ബാറുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും പണം കളഞ്ഞിട്ടുണ്ടെങ്കിലും കൂടുതൽ തുക ഗോവയിലാണ് ചെലവഴിച്ചിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഗോവയിൽ പലയിടത്തും വച്ച്  ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന മൊഴിയും വിശ്വസനീയമല്ല. സംഭവം നടന്ന സ്ഥലങ്ങളിലെല്ലാം പ്രതിയുമായി തെളിവെടുപ്പ് നടത്തിയെങ്കിലും ഇത് സ്ഥിരീകരിക്കാനുള്ള തെളിവുകൾ കിട്ടാതായതോടെയാണ് ആത്മഹത്യാശ്രമം കെട്ടിച്ചമച്ചതാണെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്. പിടിയിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ മൂന്ന് തവണ ആത്മഹത്യാ ശ്രമം നടത്തിയെന്നായിരുന്നു സനു മോഹൻ മൊഴി നൽകിയത്.

ഗോവയിലെ ഒരു സ്ഥലത്തു വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടുവെന്നായിരുന്നു മൊഴി. പക്ഷേ, ഈ മരുന്ന് വാങ്ങിയെന്നു പറയുന്ന കടയിൽ നടത്തിയ തെളിവെടുപ്പിൽ ഇത് സാധൂകരിക്കാനുള്ള തെളിവൊന്നും കിട്ടിയില്ല. കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ ലൈഫ്ഗാർഡ് രക്ഷപ്പെടുത്തിയെന്ന് പറയുന്നതും വിശ്വസനീയമല്ല, സംഭവത്തിന് സാക്ഷികളുമില്ല.

ശനിയാഴ്ച ഗോവയിൽ സനു തങ്ങിയ ഹോട്ടൽ, ചൂതാട്ട കേന്ദ്രങ്ങൾ, കടൽത്തീരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തെളിവെടുപ്പ് പൂർത്തിയാക്കി. അന്വേഷണ സംഘം ശനിയാഴ്ച രാത്രിയോടെ കൊല്ലൂരിലെത്തി. ഞായറാഴ്ച മൂകാംബിക, മുരുഡേശ്വർ, സനുവിനെ പിടികൂടിയ കാർവാർ ബീച്ച് എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തി കേരളത്തിലേക്ക് മടങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം