കേരളം

പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ; ആവര്‍ത്തിച്ചാല്‍ 10,000 രൂപ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വാഹനത്തിന് പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴ. ആവര്‍ത്തിച്ചാല്‍ 10000 രൂപയാണ് പിഴയീടാക്കുക. 

വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം തടയാന്‍ ഹരിത ബോധവത്കരണത്തിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നീക്കം. പരിശോധനയില്‍ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏഴ് ദിവസത്തിനകം ഹാജരാക്കാന്‍ പറയുകയായിരുന്നു ഇതുവരെ ചെയ്തത്. 

എന്നാല്‍ ഇനി ഈ ഇളവ് ഉണ്ടാവില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വായു മലിനീകരണം വര്‍ധിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് ദേശിയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 

പുക പരിശോധന ഇ സര്‍ട്ടിഫിക്കറ്റുകള്‍ നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. വാഹന പുക പരിശോധനാ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിന് ഓണ്‍ലൈനില്‍ ലഭ്യമാക്കും വിധമാണ് പ്രവര്‍ത്തനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

ലഖ്‌നൗവിനെതിരെ കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ ജയം; രാജസ്ഥാനെ പിന്നിലാക്കി ഒന്നാമത്

കള്ളക്കടല്‍ മുന്നറിയിപ്പ്; ഓറഞ്ച് അലര്‍ട്ട്, ബീച്ച് യാത്രയും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണം

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം ഇന്ന്

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ