കേരളം

പാറമടയിൽ മുങ്ങിമരിച്ച അതിഥി തൊഴിലാളിക്ക് കോവിഡ്; സംസ്കാരം നടത്തിയത് പഞ്ചായത്ത് അം​ഗം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; പാറമടയിൽ മുങ്ങിമരിച്ച അതിഥി തൊഴിലാളിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ഏറ്റെടുത്ത് സംസ്കാരം നടത്തി പഞ്ചായത്ത് അം​ഗം. മരിച്ച ബിഹാർ സ്വദേശി രാജു കുമാർ സാഹയുടെ സംസ്കാരം നടത്താനായാണ് തിരുവാണിയൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. സനീഷ് നേരിട്ടിറങ്ങിയത്. 

കഴിഞ്ഞ ശനിയാഴ്ച ശാസ്താംമുകളിലെ പാറമടയിലാണ് രാജു മുങ്ങിമരിച്ചത്. തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും 3, 6 വയസ്സുള്ള കുട്ടികളുമുള്ള രാജുവിന്റെ മറ്റു ബന്ധുക്കളാരും കേരളത്തിൽ ഇല്ലാത്തതിനാലാണു  സനീഷ് സംസ്കാരത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. തിരുവാണിയൂർ പൊതുശ്മശാനത്തിലായിരുന്നു കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു സംസ്കാരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍