കേരളം

കെകെ ശൈലജയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മകന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റയിനില്‍ കഴിയുകയായിരുന്നു ആരോഗ്യമന്ത്രി.

മകന്‍ കോവിഡ് പോസിറ്റീവ് ആയതിനാല്‍ െ്രെപമറികോണ്‍ടാക്ട് എന്ന നിലയിലാണ് ക്വാറന്റിനില്‍ നിന്നത്. തനിക്ക് രോഗലക്ഷണമൊന്നും ഉണ്ടായിരുന്നില്ലെന്നും ഇന്ന് നടത്തിയ ടെസ്റ്റില്‍ എല്ലാവരും നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
നാം വളരെയേറെ ശ്രദ്ധിക്കേണ്ട ദിവസങ്ങളാണിത്.രണ്ടാംതരംഗത്തിന്റെ ഭാഗമായി കേരളത്തിലും കേസുകള്‍ കൂടിയിട്ടുണ്ട് ആശുത്രികളിലെ സൗകര്യം വര്‍ദ്ധിപ്പിച്ചും ഓക്‌സിജന്‍ അടക്കമുള്ള കാര്യങ്ങള്‍ കൃത്യമായി സംഘടിപ്പിച്ചും നാം അതിനെ നേരിടുന്നുണ്ട്.ജാഗ്രതയോടെയുള്ള ഇടപെടല്‍ കൊണ്ടാണ് മരണനിരക്ക് കുറക്കാന്‍ കഴിയുന്നത്.ആയിരക്കണക്കിന് ആളുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണത്.ഗവണ്മെണ്ടിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും അനുസരിക്കണം.നമുക്ക് വീണ്ടുംകോവിഡ് വ്യാപനം കുറച്ച് പതിനായിരങ്ങളെ മരണത്തില്‍ നിന്ന് രക്ഷിക്കാമെന്ന് കെകെ ശൈലജ ഫെയസ്ബുക്കില്‍ കുറിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍