കേരളം

മദ്യലഹരിയിൽ യുവാവ് പൊലീസ് വണ്ടിയുമായി കടന്നു, ലോറിയിൽ കൂട്ടിയിടിച്ചു മറിഞ്ഞു; വാഹനം പോയതറിയാതെ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്; മദ്യലഹരിയിലെത്തിയ യുവാവ് വാഹന പൊലീസ് വാഹനവുമായി കടന്നു. അമിതവേഗത്തിൽ പോയ വാഹനം ലോറിയുമായി കൂട്ടിയിടിച്ചു മറിഞ്ഞു, യുവാവിനു പരുക്കേറ്റു. തിരുപ്പൂരാണ് സംഭവമുണ്ടായത്. പൊലീസ് വാഹനം മോഷ്ടിച്ചതിന് തിരുവണ്ണാമല സ്വദേശി വിജയനെ (24) അറസ്റ്റു ചെയ്തു. 

തിരുപ്പൂർ കോർപറേഷൻ ഓഫിസിനു സമീപം വാഹന പരിശോധന നടത്തുകയായിരുന്ന സൗത്ത് പൊലീസിന്റെ വണ്ടിയാണ് മോഷണം പോയത്. റോഡിൽ നിർത്തിയിട്ടിരുന്ന വണ്ടിയുമായി ഇയാൾ കടന്നു കളയുകയായിരുന്നു. എന്നാൽ പരിശോധനയുടെ തിരക്കിലായിരുന്ന പൊലീസ് കുറച്ചു സമയം കഴിഞ്ഞാണു വാഹനം മോഷ്ടിച്ച വിവരമറിഞ്ഞത്. ഉടൻ വിവിധ ചെക്‌പോസ്‌റ്റുകളിലേക്കുസന്ദേശം നൽകി തിരച്ചിൽ ആരംഭിച്ചു. 

ഇതിനിടെ അമിതവേഗത്തിൽ വാഹനം ഊത്തുകുളി റോഡ് കുളത്തുപാളയം ചെക്പോസ്റ്റ് കടന്നു.  സർക്കാർ പെരിയപാളയം താമരകോവിലിനു സമീപത്ത് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ചു. വാഹനം തലകീഴായി മറിഞ്ഞ് യുവാവിനു ഗുരുതരമായി പരുക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ