കേരളം

കോവിഡ് രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചന; കേരളത്തില്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍ വേണം; കെജിഎംഒഎ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കെജിഎംഒഎ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. 

സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കണം. കോവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്കായി മാറ്റിവയ്ക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.   

കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ലഭ്യമാക്കണം. പിപിഇ കിറ്റുകളുടെ ലഭ്യത യുദ്ധാകാലടിസ്ഥാനത്തില്‍ ഉറപ്പാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിശ്ചിത കിടക്കകള്‍ മാറ്റി വയ്ക്കണമെന്നും കെജിഎംഒഎ കത്തില്‍ വ്യക്തമാക്കി. 

ജനിതക വ്യതിയാനം സംഭവിച്ച ഈ വൈറസ് വായുവിലൂടെ പകരുമെന്ന പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി കെജിഎംഒ വ്യക്തമാക്കി. ജനങ്ങളെ രണ്ടാഴ്ച പുറത്തിറങ്ങാന്‍ അനുവദിക്കാതെ വീട്ടിലിരുത്തിയാല്‍ വൈറസ് വ്യാപനത്തിന്റെ തീവ്രത ഏറെക്കുറെ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കെജിഎംഒഎ കണക്കുകൂട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല

റഷ്യന്‍ മനുഷ്യക്കടത്ത്; രണ്ട് പേര്‍ അറസ്റ്റില്‍, പിടിയിലായത് മുഖ്യഇടനിലക്കാർ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം