കേരളം

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ, രണ്ടാം ഡോസിന് കാത്തിരിക്കുന്നവർക്ക് മുൻ​ഗണന, മാർ​ഗരേഖ പുതുക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; വാക്സിൻ വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വാക്സിനേഷനായുള്ള മാർ​ഗരേഖ പുതുക്കി സർക്കാർ. രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻ​ഗണന നൽകിക്കൊണ്ടാണ് പുതിയ മാർ​ഗരേഖ. കൂടാതെ പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരി​ഗണന നൽകാനും ഉത്തരവിൽ പറയുന്നു. 

ആദ്യ ഡോസ് എടുത്തു കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് ആദ്യം വാക്സിൻ നൽകണം. കോവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6-8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4-6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിൻ നൽകുക. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാർഗരേഖ വ്യക്തമാക്കുന്നു. ഇവർക്ക് വാക്സിനേഷൻ നൽകിയ ശേഷമാകും ഓൺലൈൻ ബുക്ക് ചെയ്യാൻ സ്ലോട്ട് നൽകുകയുള്ളൂ.

അതിനിടെ കൂടുതൽ വാക്സിൻ ഓപ്പൺ മാർക്കറ്റിൽ നിന്ന് വാങ്ങാനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സർക്കാർ. ഒരു കോടി രൂപയുടെ കോവിഡ് വാക്സിനാവും സംസ്ഥാനം വാങ്ങുന്നത്. 18 വയസിന് മുകളിലുള്ളവരുടെ വാകിസ്ന‍്‍ വിതരണം മെയ് 1 മുതൽ ആരംഭിക്കാനിരിക്കുകയാണ്. ഇന്നലെ മുതൽ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി