കേരളം

കൊടകര കുഴല്‍പ്പണക്കേസ്; മുഖ്യപ്രതികള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ മുഖ്യപ്രതികളായ മുഹമ്മദ് അലിയും അബ്ദുള്‍ റഷീദും പിടിയിലായി. കണ്ണൂരില്‍ വച്ചാണ് ഇരുവരും പിടിയിലായത്. കുഴല്‍പ്പണക്കടത്തിനെ കുറിച്ച് കവര്‍ച്ചാസംഘത്തിന് വിവരം ചോര്‍ത്തി നല്‍കിയത് അബ്ദുള്‍ റഷീദാണെന്ന് പൊലീസ് പറഞ്ഞു. ഇതിനായി 5ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചെന്നും പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

പിടിയിലായ പ്രതികള്‍ക്കായി പൊലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കണ്ണൂരിലെ ഒളിയിടിത്തില്‍ നിന്നാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി.

പണംകൊണ്ടുവന്നയാള്‍ ആര്‍എസ്എസ് അംഗമാണെന്ന് ഇന്നലെ പൊലീസ് വ്യക്തമാക്കിയിരുന്നു. വൈരുധ്യങ്ങള്‍ നിറഞ്ഞമൊഴിയാണ് പ്രതികള്‍ പൊലീസിന് നല്‍കുന്നത്. ഒളിവില്‍ കഴിയുന്ന മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നിവിടങ്ങളിലെ ക്രിമിനല്‍ സംഘങ്ങളാണ്  കവര്‍ച്ചാ സംഘത്തിലുണ്ടായിരുന്നത്. കിട്ടിയ പണം ഇവര്‍ കൃത്യമായി വീതിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'