കേരളം

അത്യാഹിത വിഭാഗങ്ങളില്‍ പൊലീസ് എയ്ഡ്‌പോസ്റ്റ് വേണം; ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ നടപടിയെടുക്കണം: മുഖ്യമന്ത്രിക്ക് കെജിഎംഒഎയുടെ കത്ത്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ സര്‍ക്കാരിനോട് നിര്‍ദേശങ്ങള്‍വച്ച് കെജിഎംഒഎ. എല്ലാ ആരോഗ്യകേന്ദ്രങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി പരിഗണിക്കണം. അത്യാഹിത വിഭാഗം ഉള്ള ഇടങ്ങളില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം. സുരക്ഷാ ക്യാമറ അടക്കം സജ്ജീകരണം കൂട്ടണം. എല്ലാ ആക്രമണ കേസുകളും ഹോസ്പിറ്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് 2012 ന് കീഴില്‍ ഉള്‍പ്പെടുത്തണം. ഡോക്ടര്‍മാര്‍ക്ക് എതിരെ പ്രതികള്‍ നല്‍കുന്ന എതിര്‍ കേസുകളില്‍  എഫ്‌ഐആര്‍ എടുക്കും മുമ്പ് വിദഗ്ധ സമിതി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്തില്‍ കെജിഎംഒഎ ആവശ്യപ്പെട്ടു. 

തിരുവനന്തപുരം  ഫോര്‍ട്ട് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് കെജിഎംഒഎ അക്രമങ്ങള്‍ക്ക് എതിരെ രംഗത്തുവന്നത്. ഓഗസ്റ്റ് അഞ്ചിന് അര്‍ധരാത്രിയാണ് സംഭവം നടന്നത്. മദ്യപിച്ച് അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് എത്തിയ രണ്ടുപേര്‍ ഡ്യൂട്ടി ഡോക്ടറെ ആക്രമിക്കുകയായിരുന്നു. 

വരി നില്‍ക്കാതെ നേരെ ആശുപത്രിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഇവരെ ജീവനക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍ ഇടപെട്ടത്. ഇവരോട് അപകടകാര്യം തിരക്കിയപ്പോഴാണ് സംഘം ആക്രമിച്ചത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ സംഘം മര്‍ദിക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി