കേരളം

മന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചു; സമരം മാറ്റി പി ജി ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ആരംഭിക്കാനിരുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി ജി ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മാറ്റി.ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ചയ്ക്ക് ക്ഷണിച്ച സാഹചര്യത്തിലാണ് നടപടി. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിക്കാണ്  ചര്‍ച്ച. 

കോവിഡ് ഡ്യൂട്ടി വികേന്ദ്രീകരിക്കണമെന്നും പഠനപ്രവര്‍ത്തനങ്ങള്‍ പൂര്‍ണതോതിലാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരുന്നത്. വിഷയം ഉന്നയിച്ച് വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ സൂചന സമരം നടത്തിയിരുന്നു.

പല മെഡിക്കല്‍ കോളജുകളെയും സമരം പ്രതികൂലമായി ബാധിച്ചു. മെഡിക്കക്കല്‍ വിദ്യാഭ്യാസ ഓഫീസര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒത്തുതീര്‍പ്പായില്ല. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ