കേരളം

ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണം; ആഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഓണാഘോഷം വീട്ടിലൊതുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കണം. ഓണാഘോഷം കുടുംബങ്ങളില്‍ നടക്കട്ടെ. ഇനിയും രോഗം വരാത്ത അന്‍പതു ശതമാനം പേര്‍ കേരളത്തിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിച്ചാല്‍ വല്ലാതെ രോഗവ്യാപനമുണ്ടാകുന്ന സ്ഥിതിയുണ്ടാകും. അത്തരമൊരു സ്ഥിതി വരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണം. ജാഗ്രത പാലിക്കുന്നത് മറ്റുള്ളവര്‍ക്ക് വേണ്ടില്ല, നമുക്ക് വേണ്ടിത്തന്നെയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. 

ഓണക്കാലത്ത് നിയന്ത്രണങ്ങളില്‍ വന്‍തോതില്‍ ഇളവ് നല്‍കിയാല്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ വന്‍തോതില്‍ കൂടുമെന്ന് കേന്ദ്രസംഘം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരിലും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും കേന്ദ്രവിദഗ്ധ സംഘം ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി