കേരളം

കുട്ടികള്‍ മായാലോകത്തില്‍, അടച്ചിട്ട മുറിയില്‍ ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കരുത് : മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോതമംഗലത്തെ ഡെന്റല്‍ വിദ്യാര്‍ത്ഥിനി മാനസയുടെ കൊലപാതകം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ കൊലപ്പെടുത്തുന്നത് ഗൗരവതരമാണ്. പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തോക്കുകള്‍ അനധികൃതമായി എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതിവിപുലമായ ചതിക്കുഴി ഒരുക്കി ചിലര്‍ പെണ്‍കുട്ടികളെ ചതിയില്‍ വീഴ്ത്തുന്നു. കുട്ടികള്‍ മായാലോകത്തിലാണ്. അടച്ചിട്ട മുറിയില്‍ ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വ്യാജ ഐഡി ഉപയോഗിച്ച് കബളിപ്പിക്കുന്നതില്‍ നിയമനടപടിക്ക് പരിമിതിയുണ്ട്. ദൗര്‍ബല്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സ്ത്രീധനത്തിനെതിരെ സാമൂഹികമായ എതിര്‍പ്പ് ഉയര്‍ന്നുവരണം. സ്ത്രീധനം തടയാന്‍ ഗവര്‍ണര്‍ മുന്നോട്ടു വെച്ച നിര്‍ദേശം സ്വീകാര്യമാണ്.സ്ത്രീധനം നല്‍കിയുള്ള വിവാഹങ്ങളില്‍   ജനപ്രതിനിധികള്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ