കേരളം

ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡത്തില്‍ മാറ്റം ; പുതിയ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ കൂടുതല്‍ ചുരുക്കാമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ച് 10  അംഗങ്ങളില്‍ കൂടുതലുള്ള കുടുംബത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കാം. 

നിലവില്‍ വാര്‍ഡ് അടിസ്ഥാനത്തിലാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇത് ചെറിയ പ്രദേശങ്ങളിലേക്ക് ചുരുക്കാമെന്നാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. ഫ്‌ലാറ്റോ, വ്യവസായസ്ഥാപനമോ, ഏതാനും വീടുകള്‍ മാത്രമോ നിയന്ത്രണം ചുരുക്കുകയും, അതുവഴി വാര്‍ഡ് മൊത്തത്തില്‍ അടച്ചിടുന്നത് ഒഴിവാക്കാമെന്നും ഉത്തരവില്‍ പറയുന്നു. 

കൂട്ടുകുടുംബത്തില്‍ കോവിഡ് രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്താല്‍ ആ കുടുംബത്തെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാം. 10 ദിവസം കൊണ്ട് 100 മീറ്ററിൽ അഞ്ചു പോസിറ്റീവ് കേസ് വന്നുകഴിഞ്ഞാല്‍ അവിടെ മൈക്രോ കണ്ടെയ്ന്‍മെന്റായി പ്രഖ്യാപിക്കണം. 

100 ല്‍ അഞ്ചില്‍ താഴെ മാത്രമാണ് പോസിറ്റീവ് എങ്കിലും ജില്ലാ അതോറിട്ടിക്ക് സാഹചര്യം വിലയിരുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് ആക്കുന്നതില്‍ തീരുമാനമെടുക്കാം. ക്ലസ്റ്റര്‍ ആയി പ്രഖ്യാപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. അത്തരം പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കി രോഗവ്യാപനം നിയന്ത്രണവിധേയമാക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍