കേരളം

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:   ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്രഖ്യാപിച്ചു. 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കവര്‍ക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നല്‍കുക. 

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരുന്നു. 4000 രൂപ ബോണസ് നല്‍കുക.
ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉല്‍സവബത്ത നല്‍കും. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15000 രൂപ അനുവദിച്ചു. ഇത് അഞ്ച് തുല്യഗഡുക്കളായി തിരിച്ചടയ്ക്കണം. പാര്‍ട്ട് ടൈം കണ്ടിജന്റ് ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 5000 രൂപ നല്‍കും. സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപ പ്രത്യേക ഉത്സവബത്തയും അനുവദിച്ചു. 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കഴിഞ്ഞതവണ ഓണത്തിന് അനുവദിച്ച അതേ നിരക്കിലാണ് ഇത്തവണയും ബോണസും ഉല്‍സവബത്തയും നല്‍കുന്നത്. കഴിവുള്ളവര്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ