കേരളം

മദ്യശാലകൾ ഇന്നു മുതൽ രാത്രി എട്ടു മണി വരെ, ഓണക്കാലത്തെ തിരക്ക് മുന്നിൽ കണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ഇന്നു മുതൽ സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തന സമയം കൂട്ടി. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലകള്‍ രാവിലെ 9 മണി മുതൽ രാത്രി എട്ടു വരെ പ്രവർത്തിക്കും. ഓണക്കാലത്തെ തിരക്കുകൾ യന്ത്രിക്കാനാണെന്നാണ് സർക്കാർ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്.

മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലമോ വേണം. എന്നാല്‍ എന്തുകൊണ്ട് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യശാലകള്‍ക്ക് ബാധകമാക്കുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം. മദ്യശാലകളിലും കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, ആര്‍ടിപിസിആര്‍ ഫലമോ നിര്‍ബന്ധമാക്കണം. അങ്ങനെയെങ്കില്‍ മദ്യം വാങ്ങേണ്ടതിനാല്‍ പരമാവധി ആളുകള്‍ വാക്‌സിന്‍ എടുക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ