കേരളം

ചിഞ്ചുറാണിക്ക് എതിരായ കണ്‍വെന്‍ഷന്‍; സിപിഐയില്‍ അച്ചടക്ക നടപടി, എ മുസ്തഫയെ തരം താഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചടയമംഗലത്ത് ജെ ചിഞ്ചുറാണിക്ക് എതിരെ സമാന്തര കണ്‍വെഷന്‍ നടത്തിയ സംഭവത്തില്‍ സിപിഐയില്‍ നടപടി. കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തതില്‍ എ മുസ്തഫയെ തരംതാഴ്ത്തി. ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്ന് മണ്ഡലം കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. 

നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്തഫയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ചടയമംഗലത്ത് പരസ്യ പ്രകടനവും കണ്‍വെഷനും നടന്നിരുന്നു. 

സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ ജില്ല എക്‌സിക്യൂട്ടൂവ് യോഗത്തിലാണ് നടപടി. നടപടി അംഗീകരിക്കുന്നതായി പറഞ്ഞ മുസ്തഫ, സംസ്ഥാന നേതൃത്വത്തിന് എതിരെയും നടപടി ആവശ്യപ്പെട്ടു. ശേഷം ചേര്‍ന്ന ജില്ല കൗണ്‍സിലില്‍ അച്ചടക്ക നടപടി സംബന്ധിച്ച് വാദപ്രതിവാദമുണ്ടായി.

കരുനാഗപ്പള്ളിയിലെ തോല്‍വി അന്വേഷിക്കാന്‍ ജില്ല അസി. സെക്രട്ടറി ജി ലാലു ചെയര്‍മാനായ മൂന്നംഗ സമിതിയെ നിയമിച്ചു. ജില്ല എക്്്‌സിക്യൂട്ടിവ് അംഗം ജി ബാബു, പുനലൂര്‍ മണ്ഡലം സെക്രട്ടറി അജയ് പ്രസാദ് എന്നിവരാണ് അംഗങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ