കേരളം

പറത്തിവിട്ട ചെറുവിമാനം മരത്തിനു മുകളിൽ, ആദ്യ ഡ്രോൺ ഫോറൻസിക് ലാബിന്റെ തുടക്കമിങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കേരള പോലീസിന്‍റെ ഡ്രോൺ ഫോറൻസിക് ലാബ് ആന്റ് റിസേർച്ച് സെന്റർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഡ്രോണുകള്‍ ഭാവിയിലുണ്ടാക്കാന്‍ സാധ്യതയുള്ള സുരക്ഷാഭീഷണി കണക്കിലെടുത്താണ് തിരുവനന്തപുരത്ത് ഡ്രോണ്‍ ഫൊറന്‍സിക് ലാബിന് തുടക്കമിട്ടത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡ്രോൺ ഫോറൻസിക് ലാബാണിത്. 

അതിനിടെ  ഉദ്ഘാടന ദിവസം തന്നെ പറന്നുപൊങ്ങിയ ചെറുവിമാനം മരത്തിൽ കുടുങ്ങിയത് പൊലീസ് സേനയ്ക്ക് നാണക്കേടായി. ഉദ്ഘാടന ചടങ്ങിലെ എയര്‍ ഷോയിൽ പറത്തിവിട്ട ചെറുമോഡലാണ് നിയന്ത്രണം വിട്ട് സമീപത്തുള്ള മരത്തിൽ കുടുങ്ങിയത്. തുടർന്ന് മരത്തിൽ കയറിയാണ് തകർന്ന വിമാനം വീണ്ടെടുത്തത്. ഇന്ധനം തീർന്നതിനാൽ ഡ്രോൺ മരത്തിന് മുകളിൽ സേഫ് ലാന്റ് ചെയ്തു എന്നാണ് ഡ്രോൺ നിർമ്മാണ കമ്പനി നൽകിയ വിശദീകരണം. ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 

ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, എന്നിവയ്‌ക്ക് വേണ്ടിയാണ് ഇത്തരത്തിലൊരു ഗവേഷണ സംവിധാനം ഒരുക്കിയിരിക്കുന്നത്. ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകൾ സ്വന്തമായി വികസിപ്പിക്കാനും കേരളാ പോലീസ് ഉദ്ദേശിക്കുന്നതായി പിണറായി വിജയൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം