കേരളം

വീട്ടമ്മ മകളെ കാണാന്‍ പോയ സമയത്ത് വീട്ടില്‍ വന്‍ മോഷണം; 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കരകുളത്ത് ആളൊഴിഞ്ഞ വീട്ടില്‍ വന്‍ കവര്‍ച്ച. ഏകദേശം 20 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണാഭരണങ്ങളും ലാപ്‌ടോപ്പുകളും  ഉള്‍പ്പടെയുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്ന സെലീനാ ഭായിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസമാണ് സെലീന ഭായി വീടുപൂട്ടി ഗോവയിലുള്ള മകള്‍ക്കടുത്തേക്ക് പോയത്. ഈ സമയത്താണ് മോഷണം നടന്നത്. 

രാവിലെ വീട്ടില്‍ ജോലിക്കാരി വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറംലോകമറിയുന്നത്. മോഷണത്തിനു പുറമെ വീടിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മുന്‍വാതിലടക്കം വീടിനുള്ളിലെ എല്ലാ വാതിലുകളും അലമാരകളും പൂര്‍ണമായും തകര്‍ത്ത നിലയിലാണ് കാണപ്പെട്ടത്. അരുവിക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യത് അന്വേഷണം ആരംഭച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'